കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി

September 13, 2011 ദേശീയം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സാംബ ജില്ലയിലെ ഇന്ത്യ-പാക് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാനുള്ള തീവ്രവാദികളുടെ ശ്രമം അതിര്‍ത്തി രക്ഷാ സേന പരാജയപ്പെടുത്തി. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് അഞ്ചംഗ സംഘം നുഴഞ്ഞുകയറാന്‍ ശ്രമിച്ചത്. ബി.എസ്.എഫ് ജവാന്മാര്‍ എത്തിയതോടെ ഇവര്‍ പാക് അതിര്‍ത്തി കടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം