കൊച്ചി മെട്രോ റയില്‍ പാതയില്‍ ഓരോ അഞ്ചു മിനിറ്റിലും ഒരു വണ്ടി

September 13, 2011 കേരളം

കൊച്ചി: കൊച്ചി മെട്രോ റയില്‍ പാതയില്‍ ഓരോ അഞ്ചു മിനിറ്റിലും ഒരു വണ്ടി എന്നതാണു തുടക്കത്തില്‍ ഉദേശിക്കുന്നതെന്നു കൊച്ചി മെട്രോ റയില്‍ ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ടോം ജോസ് പറഞ്ഞു. ആരംഭത്തില്‍ ഒരു വണ്ടിയില്‍ മൂന്നു കാറുകളാണ് ഘടിപ്പിക്കുക. പ്രധാന സ്‌റ്റേഷനുകള്‍ നിര്‍മിക്കാന്‍ ഒരേക്കര്‍ സ്ഥലം വരെ ആവശ്യമായി വരും. അനുമതി കിട്ടിയാല്‍ നാലര വര്‍ഷത്തിനുളളില്‍ പദ്ധതി പൂര്‍ത്തിയാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം