രാഷ്‌ട്രപതി കേരളത്തില്‍

August 13, 2010 മറ്റുവാര്‍ത്തകള്‍

കോട്ടയം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനത്തിനു രാഷ്‌ട്രപതി പ്രതിഭ പാട്ടീല്‍ ഇന്നലെ കേരളത്തിലെ ത്തി. ഉച്ചയ്‌ക്കു ഒരു മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഇറങ്ങിയ രാഷ്‌ട്രപതിയെ ഗവര്‍ണര്‍ ആര്‍.എസ്‌. ഗവായിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. അവിടെ നിന്നു ഹെലികോപ്‌റ്ററില്‍ ഒന്നേ മുക്കാലോടെ കോട്ടയത്തെത്തി. പൊലീസ്‌ പരേഡ്‌ ഗ്രൗണ്‌ടില്‍ ഇറങ്ങി കാറില്‍ കുമരകത്തെ താജ്‌ ഹോട്ടലിലേയ്‌ക്ക്‌ പോയി..5.15നു ഭരണങ്ങാനത്തു വിശുദ്ധ അല്‍ഫോന്‍സാമ്മാ ജന്മശതാബ്‌ദി സമാപനസമ്മേളനം ഉ്‌ദഘാടനം ചെയ്യതു.
ഇന്നു രാവിലെ 8.25നു കുമരകത്തു നിന്നു ഹെലികോപ്‌റ്ററില്‍ തിരുവനന്തപുരത്തേക്കു പോകും. 10ന്‌ ആശ്രമത്തില്‍ പര്‍ണശാലസമര്‍പ്പണ ചടങ്ങിനു ശേഷം 11.30നു കനകക്കുന്നില്‍ പി.എന്‍. പണിക്കര്‍ ശതാബ്‌ദി ആഘോഷത്തിന്റെ സമാപന ചടങ്ങിലും പങ്കെടുക്കും. ശനിയാഴ്‌ച നെഹ്‌റു ട്രോഫി ജലോല്‍സവം ഉദ്‌ഘാടനം ചെയ്യാന്‍ ഹെലികോപ്‌റ്ററില്‍ ആലപ്പുഴയ്‌ക്കു പോകുന്ന രാഷ്‌ട്രപതി ഉച്ചയ്‌ക്ക്‌ 1.50ന്‌ റിക്രിയേഷന്‍ ഗ്രൗണ്‌ടില്‍ ഇറങ്ങും. രാഷ്‌ട്രപതിയെയും കുടുംബത്തെയും റോഡുമാര്‍ഗം ബോട്ടു ജെട്ടിയിലും അവിടെ നിന്നു ബോട്ടില്‍ പവിലിയനിലും എത്തിക്കും. ഉദ്‌ഘാടനത്തിനു ശേഷം വൈകിട്ടു 4.50നു കൊച്ചി വഴി ഡല്‍ഹിക്കു മടങ്ങും.
രാഷ്‌ടപതിയുടെ ഭര്‍ത്താവ്‌ ഡോ. ദേവി സിങ്‌ ശെഖാവത്‌, മകള്‍ ജ്യോതി റാത്തോഡ്‌, മകളുടെ ഭര്‍ത്താവ്‌ ജയേഷ്‌ റാത്തോഡ്‌, പേരക്കുട്ടികളായ ധ്രുവേഷ്‌, ദേവിക എന്നിവരും ഒപ്പമുണ്‌ടാവും. മന്ത്രി പി.കെ. ശ്രീമതി രാഷ്‌ട്രപതിയെ അനുഗമിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - മറ്റുവാര്‍ത്തകള്‍