സ്വര്‍ണവില കൂടി

September 14, 2011 കേരളം

കൊച്ചി: സ്വര്‍ണം റെക്കോര്‍ഡ് വിലയിലെത്തി. പവന് 320 രൂപ കൂടി 21,320 രൂപയായി. ഗ്രാമിന് 40 രൂപയാണു കൂടിയത്. ഗ്രാമിന് 2665 രൂപയാണ് ഇന്നത്തെ വില. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണു സ്വര്‍ണവില ഒരു പവന് 21,320 രൂപയിലെത്തുന്നത്. 21,280 രൂപയായിരുന്നു ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്ക്.

ഇന്നലെ സ്വര്‍ണത്തിന് 120 രൂപ കുറഞ്ഞ് 21,000 ആയിരുന്നു. ഏറെക്കാലമായി രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില അല്‍പം താഴുകയും പിന്നീട് കുതിച്ചുയരുകയും ചെയ്യുന്ന ഈ  പ്രവണത തുടരുന്നുണ്ട്. ഉയര്‍ന്ന വിലയെക്കാളുപരി, വിലയിലെ ചാഞ്ചാട്ടമാണ് ഉപഭോക്താക്കളെ അസ്വസ്ഥരാക്കുന്നതെന്ന് ജൂവലറി വൃത്തങ്ങള്‍ പറഞ്ഞു. സുസ്ഥിര നിക്ഷേപമെന്ന നിലയില്‍ ആവശ്യക്കാര്‍ ധാരാളമായുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം