മോഡിയെ പ്രകീര്‍ത്തിച്ച് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്

September 14, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ പ്രകീര്‍ത്തിച്ച് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ 11 ശതമാനം സാമ്പത്തിക വളര്‍ച്ചയാണ് ഗുജറാത്ത് കൈവരിക്കുന്നത്.   ജനറല്‍ മോട്ടോഴ്‌സ്, മിത്സുബിഷി പോലുള്ള രാജ്യാന്തര കമ്പനികളെ ആകര്‍ഷിക്കാന്‍ ഗുജറാത്തിനു കഴിഞ്ഞു. രാജ്യത്തിന്റെ അഞ്ചു ശതമാനം മാത്രം ജനസംഖ്യയുള്ള ഈ സംസ്ഥാനത്തു നിന്നാണ് ഇന്ത്യയുടെ അഞ്ചില്‍ ഒന്ന് കയറ്റുമതിയും.- റിപ്പോര്‍ട്ട് പറയുന്നു. മോഡി ശക്തനായ ഒരു പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായിരിക്കുമെന്നും യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്ത്യയിലെ മികച്ച ഭരണത്തിന് ഏറ്റവും നല്ല ഉദാഹരണമാണ് ഗുജറാത്തിലേതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നരേന്ദ്രമോഡി ഭരിക്കുന്ന സംസ്ഥാനം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയെ മുന്നോട്ടു നയിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുന്നതായും കോണ്‍ഗ്രഷനല്‍ റിസര്‍ച്ച് സര്‍വീസിന്റെ റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നു. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭരണ നിപുണനാണെന്നും 94 പേജുള്ള റിപ്പോര്‍ട്ടില്‍  ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം