ഭീകരതയുടെ പ്രഭവകേന്ദ്രം പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുമാണെന്ന് പി.ചിദംബരം

September 15, 2011 ദേശീയം

ന്യൂഡല്‍ഹി: ആഗോള ഭീകരതയുടെ ഉത്ഭവകേന്ദ്രം പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ആണെന്നു കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു. പാക്കിസ്ഥാനിലെ മിക്ക ഭീകര സംഘടനകളുടെയും ലക്ഷ്യം ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു ഭീകരവാദം ഏറ്റവും ശക്തമായിരിക്കുന്നത് ഇന്ത്യയിലാണ്. തീവ്രവാദത്തിനെതിരെ കേന്ദ്ര- സംസ്ഥാന സഹകരണം ശക്തമാക്കണം. രണ്ടു മാസത്തിനുള്ളില്‍ രണ്ടു ഭീകരാക്രമണങ്ങള്‍ ഉണ്ടാകുന്നതു രാജ്യത്ത് ആദ്യമാണെന്നും ചിദംബരം പറഞ്ഞു.ഡല്‍ഹിയില്‍ ആഭ്യന്തര സുരക്ഷാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി.

രാജ്യത്തു വര്‍ഗീയ സംഘര്‍ഷങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷങ്ങളില്‍ കുറഞ്ഞതായും ചിദംബരം പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം