കൊച്ചി മെട്രോ: തത്വത്തില്‍ അംഗീകാരമായി

September 15, 2011 ദേശീയം

ന്യൂഡല്‍ഹി: കൊച്ചി മെട്രോ പദ്ധതി ഏതു രീതിയില്‍ നടപ്പാക്കണമെന്നു പരിശോധിച്ചു വരികയാണെന്നു ആസൂത്രണ കമ്മിഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിങ് അലുവാലിയ. പദ്ധതിക്ക് കമ്മിഷന്‍ തത്വത്തില്‍ അംഗീകാരം നല്‍കിയെന്നും അദ്ദേഹം അറിയിച്ചു.

കേന്ദ്ര പങ്കാളിത്തത്തോടെ   ഡല്‍ഹി, ചെന്നൈ മെട്രോ മാതൃകയില്‍ കൊച്ചി മെട്രോ നടപ്പാക്കണമെന്നാണു കേരളം ആവശ്യപ്പെടുന്നത്. സ്വകാര്യ പങ്കാളിത്തത്തോടെ നടപ്പാക്കണമെന്ന നിലപാടായിരുന്നു ആസൂത്രണ കമ്മിഷന്‍ സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തില്‍ ഇനിയും വ്യക്തത വരേണ്ടതുണ്ടെന്ന് അലുവാലിയ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം