ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്ക് കേന്ദ്രസേന വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

September 15, 2011 കേരളം

ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായി സംസ്ഥാന പോലിസിനെ നിയോഗിച്ചാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു. സുരക്ഷക്കായി കേന്ദ്രസേനയുടെ ആവശ്യം ഇപ്പോഴില്ലെന്നും സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കി. ക്ഷേത്രത്തില്‍ അഞ്ചു തലത്തില്‍ സുരക്ഷാ സംവിധാനം ഒരുക്കുമെന്നും സുരക്ഷാ പദ്ധതി ഉടന്‍ നടപ്പിലാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്ര സുരക്ഷയ്ക്കായി സിആര്‍പിഎഫിനെ നിയോഗിക്കണമെന്ന് വിദഗ്ധസംഘം നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം