അപ്പര്‍ ഭദ്ര കേസില്‍ യെദിയൂരപ്പയ്ക്കു മുന്‍കൂര്‍ജാമ്യം

September 15, 2011 ദേശീയം

ബാംഗ്ലൂര്‍: അപ്പര്‍ ഭദ്ര കേസില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയ്ക്കു കര്‍ണാടക ഹൈക്കോടതി മുന്‍കൂര്‍ ജാമ്യമനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും അനുവാദമില്ലാതെ രാജ്യം വിട്ടുപോകരുതെന്നും ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നുമുള്ള ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്. സ്വകാര്യ കമ്പനിക്ക് അനധികൃതമായി ജലവിതരണ പദ്ധതി കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ടാണു കേസ്. 1033 കോടി രൂപയ്ക്കാണ് ആര്‍എന്‍എസ് ജ്യോതി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്ന കമ്പനിക്കു കരാര്‍ നല്‍കിയത്. ചെറിയ തുക കാണിച്ച ടെന്‍ഡറുകള്‍ ഒഴിവാക്കിയായിരുന്നു കരാര്‍. ഇതിനു പ്രതിഫലമായി യെദിയൂരപ്പയുടെ മകന്റെയും മരുമകന്റെയും കമ്പനികള്‍ക്കു 13 കോടി രൂപ ലഭിച്ചെന്നായിരുന്നു ആക്ഷേപം.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം