സ്വര്‍ണ വില കുറഞ്ഞു

September 16, 2011 കേരളം

കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ പവന്‍ വില 20520 രൂപയിലും ഗ്രാമിന് വില 2565 രൂപയിലുമെത്തി. ബുധനാഴ്ച പവന് 21,320 രൂപയിലെത്തി സ്വര്‍ണം പുതിയ ഉയരത്തിലെത്തിയിരുന്നു. ആഗോള വിപണിയിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 11.64 ഡോളര്‍ കുറഞ്ഞ് 1766.86 ഡോളര്‍ നിരക്കിലെത്തി.

എന്നാല്‍, അടുത്ത ദിവസങ്ങളിലായ് സ്വര്‍ണത്തിന് വില വീണ്ടും വര്‍ധിച്ചേക്കുമെന്നാണ് വിപണി നിരീക്ഷകരുടെ പക്ഷം. നിക്ഷേപമെന്ന നിലയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതിനാലാണിത്. ആഗോള വിപണിയിലെ വില വര്‍ഷാവസാനത്തോടെ 2000 ഡോളര്‍ കടക്കുമെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം