പെട്രോള്‍ വിലവര്‍ധന: പ്രതിഷേധം അക്രമാസക്തമായി

September 16, 2011 കേരളം

പ്രതിഷേധത്തില്‍ അഗ്നിക്കിരയായ പോലീസ് ജീപ്പ്

തിരുവനന്തപുരം:പെട്രോള്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് ഇടത് യുവജനസംഘടനകള്‍ തിരുവനന്തപുരത്ത് നടത്തിയ പ്രതിഷേധം അക്രമാസക്തമായി. നഗരത്തില്‍ പലയിടത്തും അക്രമമുണ്ടായി. ജനറല്‍ ആശുപത്രിക്ക് മുന്‍പില്‍ സര്‍ക്കാര്‍ വാഹനം തീയിട്ടു. പിഎംജി ജംക്ഷനില്‍ പൊലീസ് വാഹനത്തിനു നേരെ കല്ലെറിഞ്ഞു.  സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയ ശേഷം യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷമുണ്ടായി. കോളജില്‍ കയറിയ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. തുടര്‍ന്ന് പൊലീസിനു നേരെ കല്ലേറുണ്ടായി. എസ്എഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് റഹീം, ജില്ലാ സെക്രട്ടറി ബെന്‍ ഡാര്‍വിന്‍ തുടങ്ങിയവര്‍ക്ക് ലാത്തിച്ചാര്‍ജില്‍ പരുക്കേറ്റു.

രാവിലെ ഡിവൈഎഫഐ പ്രവര്‍ത്തകര്‍ ജിപിഒയിലേക്ക് നടത്തിയ മാര്‍ച്ചിലാണ് ആദ്യം സംഘര്‍ഷമുണ്ടായത്. ജിപിഒ വളപ്പിലേക്ക് ചാടിക്കയറിയ പ്രവര്‍ത്തകര്‍ ഓഫിസിന്റെ ജനല്‍ച്ചില്ലുകള്‍ അടിച്ചു തകര്‍ത്തു. പൊലീസ് ലാത്തിവീശി ജലപീരങ്കി പ്രയോഗിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം