ഓര്‍ത്തഡോക്‌സ് യുവജന വിഭാഗം പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചു

September 18, 2011 കേരളം

കോട്ടയം: കോലഞ്ചേരി പള്ളി സംബന്ധിച്ചുള്ള തര്‍ക്കത്തില്‍ നീതിയുക്തമായ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് ഓര്‍ത്തഡോക്‌സ് യുവജന വിഭാഗം പുതുപ്പള്ളിയിലെ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചു. നൂറോളം പ്രവര്‍ത്തകരാണ് ഉപരോധത്തിന് നേതൃത്വം നല്‍കിയത്. തര്‍ക്കവുമായി ബന്ധപ്പെട്ടുള്ള മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.

ജനാധിപത്യത്തില്‍ പ്രതിഷേധം സാധാരണമാണെന്നും തര്‍ക്കത്തില്‍ ഇരുവിഭാഗത്തിന്റെയും നീതി നടപ്പാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഉപരോധത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവവെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം