കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇരുസഭകള്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി

September 18, 2011 കേരളം

കോട്ടയം: കോലഞ്ചേരി പള്ളി തര്‍ക്കത്തില്‍ ഇരുസഭകള്‍ക്കും തുല്യനീതി ഉറപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജനാധിപത്യ സമ്പ്രദായത്തില്‍ സമരം ചെയ്യാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കോടതിവിധി നടപ്പാക്കത്തില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്‌സ് ക്രൈസ്തവ യുവജന വിഭാഗം രാവിലെ മുഖ്യമന്ത്രിയുടെ വീട് ഉപരോധിച്ചിരുന്നു. ഇതിനുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം