സജ്ജന് കുമാറിനെതിരായ വിചാരണനടപടി സ്റ്റേ ചെയ്തു

August 13, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ന്യൂദല്‍ഹി: 1984 ലെ സിഖ് വിരുദ്ധ കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിനെതിരായ വിചാരണ നടപടികള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. സജ്ജന്‍ കുമാര്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റീസ് പി സദാശിവം, ജസ്റ്റീസ് ബി.എസ് ചൗഹാന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് സ്‌റ്റേ അനുവദിച്ചത്. രണ്ടാഴ്ചക്കുള്ളില്‍ മറുപടി നല്‍കണമെന്ന് സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു. 1984 ലിലുണ്ടായ കലാപത്തിന് ശേഷം കേസില്‍ 2000 വരെ ഒരു സാക്ഷിപോലും തനിക്കെതിരെ ഒരുവാക്കും പറഞ്ഞിട്ടില്ലെന്ന് സജ്ജന്‍ കുമാര്‍ ഹരജിയില്‍ ബോധിപ്പിച്ചിരുന്നു.1984 ലെ ഗാന്ധിവധത്തെ തുടര്‍ന്നുണ്ടായ കലാപത്തില്‍ സജ്ജന്‍ കുമാറിനെതിരെ രണ്ട് കേസുകളാണ് നിലനില്‍ക്കുന്നത്. സജ്ജന്‍ കുമാറിനൊപ്പം മറ്റ് അഞ്ച് പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. ജസ്റ്റിസ് നാനാവതി കമ്മീഷന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് ഇവര്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം