എന്‍. ശ്രീനിവാസന്‍ ബിസിസിഐ പ്രസിഡന്റായി തിങ്കളാഴ്ച ചുമതലയേല്‍ക്കും

September 18, 2011 കായികം

മുംബൈ: നിലവില്‍ ബിസിസിഐ സെക്രട്ടറിയായ എന്‍. ശ്രീനിവാസന്‍ തിങ്കളാഴ്ച ബിസിസിഐ പ്രസിഡന്റായി ചുമതലയേല്‍ക്കും. ബിസിസിഐയുടെ എണ്‍പത്തിരണ്ടാമത് വാര്‍ഷിക പൊതുയോഗത്തിലാണ് ശ്രീനിവാസന്‍ ചുമതലയേല്‍ക്കുന്നത്. ചെന്നൈയിലെ വ്യവസായിയും തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റും കൂടിയാണ് ശ്രീനിവാസന്‍.

നിലവിലെ പ്രസിഡന്റ് ശശാങ്ക് മനോഹറിന്റെ പിന്‍ഗാമിയായി കഴിഞ്ഞ സെപ്തംബറില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ ശ്രീനിവാസനെ തെരഞ്ഞെടുക്കുകയായിരുന്നു. ശരത് പവാര്‍ പ്രസിഡന്റായിരുന്ന കാലത്ത് ബിസിസിഐയുടെ ട്രഷററായി പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീനിവാസന്‍ 2008 ലാണ് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - കായികം