എയര്‍ ഷോ: മരിച്ചവരുടെ എണ്ണം ഒമ്പതായി

September 18, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ലോകപ്രശസ്ത റെനോ വ്യോമാഭ്യാസ മത്സരത്തിനിടെ അമേരിക്കയിലെ നെവാഡയില്‍ യുദ്ധവിമാനം തകര്‍ന്ന് കാണികള്‍ക്കിടയിലേക്ക് വീണ് മരിച്ചവരുടെ എണ്ണം ഒമ്പതായി. അന്‍പതിലധികം പേര്‍ക്ക് പരിക്കേറ്റിരുന്നു.  പ്രശസ്ത വ്യോമാഭ്യാസിയും സിനിമകളിലെ സ്റ്റണ്ട് പൈലറ്റുമായ ജിമ്മി ലീവാര്‍ഡ് പറത്തിയ രണ്ടാം ലോക യുദ്ധകാലത്തെ യുദ്ധവിമാനമാണ് നിയന്ത്രണം വിട്ട് കാണികള്‍ക്കിടയിലേക്ക് പതിച്ചത്. മൂന്നാം ലാപ് പറക്കവെ നിയന്ത്രണം വിട്ട മത്സരവിമാനം കാണികള്‍ക്കിടയിലേക്ക് കൂപ്പുകുത്തി പൊട്ടിത്തെറിക്കുകയായിരുന്നു. പരിക്കേറ്റവരുടെ നില അതിഗുരുതരമാണ്. പലരുടെയും ശരീരഭാഗങ്ങള്‍ ചിതറിത്തെറിച്ച നിലയിലാണ്.

എല്ലാവര്‍ഷവും സപ്തംബറില്‍ നടക്കുന്ന റെനോ എയര്‍ ഷോ അമേരിക്കയിലെ ദേശീയ വ്യോമാഭ്യാസ മത്സരം കൂടിയാണ്.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം