മോഡിയുടെ സത്യാഗ്രഹവേദിക്ക് പുറത്ത് ലാത്തി ചാര്‍ജ്

September 18, 2011 ദേശീയം

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി ഉപവാസമിരിക്കുന്ന സത്യാഗ്രവേദിക്ക് പുറത്ത് ലാത്തിചാര്‍ജ്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായാണ് പോലീസ് ലാത്തി ചാര്‍ജ് നടത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറു കണക്കിന് ആളുകളാണ് സത്യാഗ്രഹവേദിയിലെത്തിയത്.

വേദിയുടെ പ്രധാന ഗേറ്റിനുമുമ്പില്‍ തടിച്ചുകൂടി രണ്ടായിരത്തോളം പ്രവര്‍ത്തകരെ പിരിച്ചുവിടാനായാണ് പോലീസ് ലാത്തി ചാര്‍ജ് നടത്തിയത്. ലാത്തി ചാര്‍ജില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും പോലീസ് പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം