കര്‍ണാടക സംഗീതജ്ഞന്‍ ടി.കെ. ഗോവിന്ദറാവു അന്തരിച്ചു

September 18, 2011 ദേശീയം

ചെന്നൈ: പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ ടി.കെ. ഗോവിന്ദറാവു(82) അന്തരിച്ചു. തൃപ്പുണിത്തുറ സ്വദേശിയാണ്. മലയാളത്തില്‍ ആദ്യമായി റെക്കോര്‍ഡ് ചെയ്യപ്പെട്ട പിന്നണി ഗാനത്തിനു ശബ്ദം പകര്‍ന്നത് ഗോവിന്ദറാവുവായിരുന്നു. 1948ല്‍ ‘നിര്‍മല എന്ന ചിത്രത്തിനുവേണ്ടിയാണു ഗോവിന്ദറാവു പാടിയത്. ആകാശവാണി ചീഫ് പ്രൊഡ്യൂസര്‍ മദ്രാസ് ഗവ. കോളേജി ലക്ചറര്‍, സംഗീത അക്കാദമി ഉപദേശക അംഗം, ദില്ലി, മദ്രാസ്, അണ്ണാമല, ബാംഗ്ലൂര്‍ സര്‍വകലാശാലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംഗീത ചൂഢാമണി, സംഗീത ശാസ്ത്രരത്‌നാകരം, ഗാനകലാതിലകം, തിരുപ്പതി ദേവസ്ഥാനം സപ്തഗിരി സംഗീത വിദ്വാന്‍, ദക്ഷിണേന്ത്യന്‍ സംഗീതമേഖലയിലെ ഏറ്റവും വലിയ പുരസ്‌കാരമായ സംഗീത കലാനിധി തുടങ്ങിയ പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം