തച്ചങ്കരിയുടെ സസ്പെന്ഷന് ശരിവെച്ചു

August 13, 2010 കേരളം,ദേശീയം,മറ്റുവാര്‍ത്തകള്‍

കൊച്ചി: വിദേശയാത്രാവിവാദവുമായി ബന്ധപ്പെട്ട് ഐ.ജി ടോമിന്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്ത നടപടി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ശരിവെച്ചു. വിദേശയാത്രക്ക് മുന്‍കൂര്‍ അനുമതി വേണമെന്നും തച്ചങ്കരി നല്‍കിയ കത്ത് വ്യാജമാണെന്നും ഉന്നതഉദ്യോഗസ്ഥര്‍ ഇങ്ങനെ ചെയ്യരുതെന്നും കോടതി ചൂണ്ടികാട്ടി. തച്ചങ്കരി അന്വേഷണവുമായി സഹകരിക്കണം, നാല് മാസം കൊണ്ട് അന്വേഷണം പൂര്‍ത്തിയാക്കണം- കോടതി നിര്‍ദ്ദേശിച്ചു. അഖിലേന്ത്യ സര്‍വീസിലുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടോയെന്ന നിയമപ്രശ്‌നമാണ് ഫുള്‍ബെഞ്ച് വിലയിരുത്തിയത്. വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് തച്ചങ്കരി പ്രതികരിച്ചു.

സര്‍ക്കാര്‍ നടപടി ന്യായീകരിക്കാവുന്നതാണെന്ന് ട്രൈബ്യുണല്‍ വിലയിരുത്തി.സസ്‌പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തച്ചങ്കരി സെന്‍‌ട്രല്‍ അഡ്‌മിനിസ്ട്രേഷന് മുമ്പാകെ നിരത്തിയ വാദങ്ങളെല്ലാം ട്രൈബ്യൂണല്‍ തള്ളി. അഖിലേന്ത്യാ സര്‍വ്വീസുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് അധികാരമില്ലെന്നും ഇതിന് ആഭ്യന്തര വകുപ്പിന്റെ അനുമതി വേണമെന്നുമായിരുന്നു തച്ചങ്കരി പ്രധാനമായും ഉന്നയിച്ചത്.വിദേശയാത്രയ്ക്ക് മുന്‍കൂര്‍ അനുമതി വാങ്ങേണ്ട ആവശ്യമില്ലെന്നും തച്ചങ്കരി വാദിച്ചു. ഈ വാദങ്ങളെല്ലാം ട്രൈബ്യൂണല്‍ തള്ളി. അഖിലേന്ത്യാ സര്‍വ്വീസുള്ള ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്യാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. വിദേശത്ത് പോകാന്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്‍‌കൂര്‍ അനുമതി ആവശ്യമാണെന്നും ട്രൈബ്യൂണല്‍ ചൂണ്ടിക്കാട്ടി.
2003ല്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച സര്‍ക്കുലറില്‍ അഖിലേന്ത്യാ സര്‍വ്വീസിലുള്ള ഉദ്യോഗസ്ഥര്‍ വിദേശത്ത് പോകുമ്പോള്‍ മുന്‍‌കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നുണ്ടെന്നും ട്രൈബ്യൂണല്‍ വിധിന്യായത്തില്‍ പറയുന്നു. നാല് മാസത്തിനകം തച്ചങ്കരിക്കെതിരായ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം