ലോക സാമ്പത്തിക രംഗം അപകടകരമായ ഘട്ടത്തിലേക്ക് കടന്നതായി ഐഎംഎഫ്

September 21, 2011 രാഷ്ട്രാന്തരീയം

വാഷിങ്ടണ്‍: ലോക സാമ്പത്തിക രംഗം അപകടകരമായ ഘട്ടത്തിലേക്ക് കടന്നതായി രാജ്യാന്തര നാണ്യനിധിയുടെ മുന്നറിയിപ്പ്. അമേരിക്കയിലും, യൂറോപ്യന്‍ രാജ്യങ്ങളിലും രാഷ്ട്രീയ സാമ്പത്തിക അസ്വസ്ഥതകള്‍ ഇന്നത്തെ നിലയില്‍ തുടര്‍ന്നാല്‍ ലോകത്തെ വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് മടക്കി കൊണ്ടുവരുമെന്ന് ഐഎംഎഫ് വ്യക്തമാക്കി. ലോകത്തെ സാമ്പത്തിക വളര്‍ച്ച വളരെ താഴ്ന്ന നിലയിലാണ്. വികസിത രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച ദുര്‍ബലമാണെന്ന്   ഐഎംഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക സാമ്പത്തിക വളര്‍ച്ച 2011ല്‍ അഞ്ചു ശതമാനം എന്ന നിലയില്‍ നിന്ന് 2012ല്‍ നാലു ശതമാനത്തിലേക്ക് താഴാന്‍ സാധ്യതയുണ്ടെന്ന് ഐഎംഎഫ് മുന്നറിയിപ്പ് നല്‍കി. യൂറോപ്പിലെ സാമ്പത്തിക വളര്‍ച്ചയും മുന്‍ വര്‍ഷത്തെക്കാള്‍ താഴേക്ക് നീങ്ങിയേക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ച വരും വര്‍ഷങ്ങളില്‍ ദുര്‍ബലമാകുമെന്നും നാണ്യനിധി വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം