അപകടകാരിയായ ജീനിന് ഇന്ത്യന് പേര്; പ്രതിഷേധം ശക്തം

August 13, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍,രാഷ്ട്രാന്തരീയം

 

ന്യൂദല്‍ഹി: ബ്രിട്ടണില്‍ കണ്ടെത്തിയ അപകടകാരിയായ ഒരു ജീനിന് ന്യൂദല്‍ഹി മെറ്റാലോ1 എന്ന് പേര് നല്‍കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ആന്റിബയോട്ടിക്കുകളെ നിര്‍വ്വീര്യമാക്കുന്ന ജീനിന് ഇന്ത്യന്‍ പേര് നല്‍കിയതില്‍ കേന്ദ്ര അരോഗ്യ മന്ത്രാലയം പ്രസ്താവന ഇറക്കി.

അതിവേഗം വളരുന്ന ഇന്ത്യന്‍ മെഡിക്കല്‍ ടൂറിസത്തിന് ഭീഷണിയാണ് ഈ രോഗാണു ഉയര്‍ത്തിയിരിക്കുന്നത്. ബംഗ്ലാദേശില്‍ 73 പേരിലും ബ്രിട്ടണില്‍ 37 പേരിലും അമേരിക്കയില്‍ മൂന്ന് പേരിലും ഈ രോഗാണുവിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗാണുവിനെക്കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.

നിലവിലുള്ള ഒരു പ്രതിരോധ മരുന്നും ഫലിക്കാത്ത ഈ രോഗാണു ലോകം മുഴുവന്‍ പടരാന്‍ സാധ്യതയുണ്ടെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ബാക്ടീരിയയുടെ പ്രതിരോധ ശേഷി കൂട്ടി ആന്റീബയോട്ടിക്കുകള്‍ ഫലപ്രദമല്ലാതാക്കുന്നതാണ് ഈ രോഗാണു. ഇന്ത്യയില്‍ ചികിത്സ തേടി പോയവരാണ് ഈ രോഗാണുവിനെ ബ്രിട്ടണില്‍ എത്തിച്ചതെന്ന് നേരത്തെ ബ്രിട്ടീഷ് ഗവേഷകര്‍ അറിയിച്ചിരുന്നു.

ഇതേത്തുടര്‍ന്നാണ് ഈ രോഗാണുവിന് എന്‍.ഡി.എം 1 (ന്യൂദല്‍ഹി മെറ്റാലോ1)എന്ന് പേര് നല്‍കിയത്. രോഗം സ്ഥിരീകരിച്ച മൂന്ന് അമേരിക്കക്കാരും സമീപകാലത്ത് ഇന്ത്യയില്‍ ചികിത്സ തേടിയിരുന്നതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ദല്‍ഹിയില്‍ മാത്രം കാണപ്പെടുന്ന രോഗാണുവല്ലെന്ന് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിട്യൂട്ട് സയന്‍സസിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം