ക്ഷേത്രത്തില്‍ നിന്ന് വിഗ്രഹം കവര്‍ന്നു

September 23, 2011 കേരളം

ബാലരാമപുരം: മാറനല്ലൂര്‍ മണ്ണടിക്കോണം ശ്രീ മുത്താരമ്മന്‍ ക്ഷേത്രത്തില്‍ നിന്ന് തങ്കത്തില്‍ പൊതിഞ്ഞ വിഗ്രഹവും 5000 രൂപയും കവര്‍ന്നു.  ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിലെ സ്വയംഭൂ വിഗ്രഹത്തിനു പിന്നില്‍ പ്രതിഷ്ഠിച്ചിരുന്ന തങ്കത്തില്‍ പൊതിഞ്ഞ ദേവീ വിഗ്രഹമാണ് മോഷണം പോയത്. 20 പവന്‍ തങ്കവും ചെമ്പും ചേര്‍ത്ത് നിര്‍മ്മിച്ചതാണ് വിഗ്രഹം. പോലീസ് സംഘം സ്ഥലത്തെത്തി. ക്ഷേത്രക്കവര്‍ച്ച നടത്തുന്ന സംഘങ്ങളെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം