കള്ളപ്പണ കേസ് സുപ്രീം കോടതി മൂന്നംഗ ബെഞ്ച് പരിഗണിക്കും

September 23, 2011 ദേശീയം

ന്യൂഡല്‍ഹി: കള്ളപ്പണ കേസ് പുന:പരിശോധിക്കുന്നത് സംബന്ധിച്ച് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചില്‍ ഭിന്നത. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച വിധി പുന:പരിശോധിക്കുന്നത് സംബന്ധിച്ചാണ് ഭിന്നത. ഇതേത്തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് മൂന്നംഗ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

കേസ് അന്വേഷിക്കുന്നതിന് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച തീരുമാനത്തെ ജസ്റ്റിസ് എച്ച്.എസ്.നിജ്ജാര്‍ അനുകൂലിച്ചപ്പോള്‍ ജസ്റ്റിസ് അല്‍ത്തമാസ് കബീര്‍ അന്വേഷണ സംഘം വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിനോട് യോജിക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന് വിടാന്‍ സുപ്രീം കോടതി തീരുമാനിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം