‘ഒരാള്‍ക്ക് ഒരു പദവി’ തത്വം പാര്‍ട്ടിയില്‍ നടപ്പാക്കുമെന്ന് രമേശ് ചെന്നിത്തല

September 23, 2011 ദേശീയം

ന്യൂഡല്‍ഹി: ഒരാള്‍ക്ക് ഒരു പദവിയെന്ന തത്വം പാര്‍ട്ടിയില്‍ നടപ്പാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല. പാര്‍ട്ടി പുനഃസംഘടന ഉടന്‍ ഉണ്ടാകുമെന്നും ചെന്നിത്തല പറഞ്ഞു. പുന:സംഘടനയെ സംബന്ധിച്ച് നേതാക്കളുടെ അഭിപ്രായം തേടും. എം.എല്‍.എമാരെയും എം.പിമാരെയും ഭാരവാഹിത്വത്തിലേക്കു പരിഗണിക്കില്ല.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനങ്ങളിലേയ്ക്ക് പരിഗണിക്കില്ല. ബോര്‍ഡ്, കോര്‍പ്പറേഷന്‍ മേധാവികള്‍ക്ക് പാര്‍ട്ടി പദവി നല്‍കില്ലെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം