ഐസ്‌ക്രീം കേസ്: അച്യുതാനന്ദന്റെ ആരോപണം ഗുരുതരമാണെന്നു കോടതി

September 23, 2011 കേരളം

കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസില്‍ മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഉന്നയിച്ചിട്ടുളള ആരോപണങ്ങള്‍ ഗൗരവകരമാണെന്ന് ഹൈക്കോടതി.ഇതൊരു സാധാരണ കേസല്ലെന്നും അതിനാല്‍ കോടതിയുടെ ഉത്തരവാദിത്തം ഇരട്ടിക്കുകയാണെന്നു ചീഫ് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ പറഞ്ഞു. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി.എസിന്റെ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതിയുടെ ഇത്തരം നിരീക്ഷണം.

കേസിന്റെ കേസ് ഡയറിയും അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാര്‍   മുദ്രവച്ച കവറില്‍ ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്. കഴിഞ്ഞ സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘമാണ് ഇപ്പോഴും തുടരുന്നതെന്നു സര്‍ക്കാര്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം