പനി: കൂടുതല്‍ അന്വേഷണം ആവശ്യമെന്ന് കേന്ദ്രസംഘം

September 23, 2011 കേരളം

മലപ്പുറം: സംസ്ഥാനത്ത് പടര്‍ന്നുപിടിക്കുന്ന പനിയുടെ കാരണങ്ങള്‍ കൂടുതല്‍ അന്വേഷണത്തിലൂടെ മാത്രമേ കണ്ടെത്താന്‍ കഴിയുകയുള്ളെന്ന് പകര്‍ച്ചപ്പനി സംബന്ധിച്ച പഠനങ്ങള്‍ക്കായി എത്തിയ കേന്ദ്ര സംഘത്തിന്റെ തലവന്‍ ഡോ.യു.വി.റാണ പറഞ്ഞു. ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ ജില്ലയിലെ മരണ നിരക്ക് കൂടിയിട്ടുണ്ട്. പനി നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പ് ആവശ്യമായ മുന്‍ കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഡോ.റാണ പറഞ്ഞു.  സംഘം മലപ്പുറം ജില്ലയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.

അതേസമയം സംസ്ഥാനത്തു പനി മരണങ്ങള്‍ വ്യാപിക്കുമ്പോഴും സര്‍ക്കാര്‍ നിശ്ചലാവസ്ഥയില്‍ ആണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ തിരുവനന്തപുരത്തു പറഞ്ഞു. പകര്‍ച്ച വ്യാധികള്‍ മുന്നില്‍ കണ്ടു തടയാന്‍ സര്‍ക്കാരിനു സാധിച്ചില്ല. പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതില്‍ വന്ന വീഴ്ചയാണു സ്ഥിതി ഗുരുതരമാകാന്‍ കാരണമെന്നും പിണറായി വിജയന്‍ ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം