വിജിലന്‍സ് ജഡ്ജി പിന്‍മാറിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി

September 24, 2011 കേരളം

തിരുവനന്തപുരം: പാമോയില്‍ കേസ് കേള്‍ക്കുന്നതില്‍ നിന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ജഡ്ജി പിന്‍മാറിയതിനെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതികളോ കേസിലെ കക്ഷികളോ ജഡ്ജിയില്‍ അവിശ്വാസം രേഖപ്പെടുത്തിയിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ചീഫ് വിപ്പ് ജഡ്ജിക്കെതിരെ അയച്ച പരാതിയെക്കുറിച്ചുള്ള തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്‌ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

അതേസമയം പാമൊലിന്‍ കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഭീഷണിയും കുപ്രചാരണവും നടത്തുന്നതായി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ചീഫ് വിപ്പിനെ ഉപയോഗിച്ചു മുഖ്യമന്ത്രി കോടതിയെ അവഹേളിച്ചു. ഇതിനെതിരെ സര്‍ക്കാര്‍ നടപടിയെടുത്തില്ല. ജൂഡീഷ്യറിയെ സംരക്ഷിക്കാന്‍ ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞില്ലെന്നും വി.എസ്. തിരുവനന്തപുരത്തു പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം