മാവോയിസ്‌റ്റുകള്‍ക്ക്‌ ഐ.എസ്‌.ഐ ബന്ധം: പൊലീസ്‌

August 13, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ബാംഗ്ലര്‍: മാവോയിസ്‌റ്റുകള്‍ക്ക്‌ ഐ.എസ്‌.ഐ ബന്ധമുണ്ടെന്ന്‌ പൊലീസ്‌ കണ്ടെത്തി. ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മാവോയിസ്‌റ്റുകള്‍ക്ക്‌ ഐഎസ്‌ഐ സഹായം ലഭിക്കുന്നുണ്ട്‌. ഛോട്ടാഷക്കീലിന്റെ സഹായിയെ കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍ നിന്ന്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു . ഇയാളെ ചോദ്യം ചെയ്‌തതില്‍ നിന്നാണ്‌ പൊലീസിന്‌ ഇക്കാര്യം വ്യക്‌തമായത്‌ . മാവോയിസ്‌റ്റുകള്‍ക്ക്‌ വിദേശ സഹായം ലഭിക്കുന്നുണ്ടെന്നും ബാംഗ്ലൂര്‍ സിറ്റി പൊലീസ്‌ കമ്മിഷണര്‍ ശങ്കര്‍ ബിദരി ബാംഗ്ലൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം