മന്‍മോഹന്‍ സിംഗ് ഇറാന്‍ സന്ദര്‍ശിക്കും

September 24, 2011 രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഇറാന്‍ സന്ദര്‍ശിക്കും. ഇറാന്‍ പ്രസിഡന്റ് മെഹ്മൂദ് അഹമ്മദി നെജാദിന്റെ ക്ഷണം സ്വീകരിച്ചാണു മന്‍മോഹന്റെ ഇറാന്‍ സന്ദര്‍ശനം. സന്ദര്‍ശന തീയതി പിന്നീട് തീരുമാനിക്കും.

ന്യൂയോര്‍ക്കില്‍ യുഎന്‍ പൊതു സമ്മേളനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിലാണ്അഹമ്മദി നെജാദ്, മന്‍മോഹന്‍ സിംഗിനെ ഇറാനിലേക്ക് ക്ഷണിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നത് സംബന്ധിച്ചു നേതാക്കള്‍ ചര്‍ച്ച ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം