വെട്ടിക്കോട് നാഗരാജാ ക്ഷേത്രത്തിലെ ആയില്യം ഇന്ന്

September 24, 2011 കേരളം

ചാരുംമൂട്: ആദിമൂലം വെട്ടിക്കോട് നാഗരാജാക്ഷേത്രത്തിലെ ആയില്യം ഇന്ന്. കന്നിമാസത്തിലെ ആയില്യം നാളിലെ മുഖ്യചടങ്ങായ എഴുന്നള്ളത്ത് ഇന്നാണ്. ഉച്ചപ്പൂജയ്ക്കുശേഷം മൂന്നിന് സര്‍വാലങ്കാരവിഭൂഷിതനായ നാഗരാജാവിനെ വാദ്യമേളങ്ങളോടെ ക്ഷേത്രശ്രീകോവിലില്‍നിന്നു മേപ്പള്ളില്‍ ഇല്ലത്തേക്ക് എഴുന്നള്ളിക്കും.

എഴുന്നള്ളത്തു കണ്ടു തൊഴാന്‍ ആയിരങ്ങള്‍ ഒത്തുകൂടും. ഇല്ലത്തെ നാലുകെട്ടിനകത്തു പ്രതിഷ്ഠിക്കുന്ന നാഗരാജാവിനെ പൂജകള്‍ക്കുശേഷം പുള്ളുവന്‍മാരുടെ സ്തുതിഗീതങ്ങളോടെ ശ്രീകോവിലിലേക്കു തിരിച്ച് എഴുന്നള്ളിക്കും. ഏഴിനു സര്‍പ്പബലി. വെട്ടിക്കോട്ടേക്ക് ഇന്നു കെഎസ്ആര്‍ടിസി ആലപ്പുഴയിലെ വിവിധ ഡിപ്പോകളില്‍നിന്നു പ്രത്യേക സര്‍വീസ് നടത്തും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം