600 ടണ്‍ സ്‌ഫോടകവസ്‌തുക്കള്‍ കാണാതായി

August 13, 2010 ദേശീയം,മറ്റുവാര്‍ത്തകള്‍

ധോല്‍പൂര്‍: രാജസ്‌ഥാനില്‍ നിന്ന്‌ മധ്യപ്രദേശിലേക്ക്‌ കൊണ്ടുപോവുകയായിരുന്ന 600 ടണ്‍ സ്‌ഫോടകവസ്‌തുക്കള്‍ കാണാതായി. ധോല്‍പൂരിലെ രാജസ്‌ഥാന്‍ എക്‌സ്‌പ്ലോസീവ്‌സ്‌ ആന്‍ഡ്‌ കെമിക്കല്‍സ്‌ എന്ന സ്‌ഥാപനത്തില്‍ നിന്നുള്ള സ്‌ഫോടകവസ്‌തുക്കളാണ്‌ കാണാതായത്‌. ഏപ്രില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലായി 61 ട്രക്കുകളില്‍ കൊണ്ടുപോയ സ്‌ഫോടകവസ്‌തുക്കളാണ്‌ നഷ്‌ടപ്പെട്ടതെന്ന്‌ മധ്യപ്രദേശ്‌ സര്‍ക്കാര്‍ അറിയിച്ചു. 1.30 കോടി രൂപ ഇവയ്‌ക്ക്‌ വില വരും. സ്‌ഫോടകവസ്‌തുക്കള്‍ കാണാതായതില്‍ തീവ്രവാദിബന്ധം സംശയിക്കുന്നുണ്ട്‌. കണ്ടെത്താന്‍ തീവ്രശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന്‌ മധ്യപ്രദേശ്‌ ആഭ്യന്തരമന്ത്രി ഉമാശങ്കര്‍ ഗുപ്‌ത അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം