തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ച

September 24, 2011 ദേശീയം

കോയമ്പത്തൂര്‍: തിരുപ്പൂര്‍ മിനി മുത്തൂറ്റ് ശാഖയില്‍ വന്‍ കവര്‍ച്ച. 1,074 പവന്‍ സ്വര്‍ണവും 2,34,114 രൂപയും കവര്‍ന്നു. രാവിലെ ഒന്‍പതു മണിയോടെയാണു സംഭവം. ജീവനക്കാരെ കത്തിയും മറ്റു മാരകായുധങ്ങളും കാട്ടി ഭീഷണിപ്പെടുത്തി കെട്ടിയിട്ട ശേഷമായിരുന്നു മോഷണം. ഒന്‍പതംഗ സംഘമാണു കവര്‍ച്ച നടത്തിയത്. രണ്ടു പേര്‍ പുറത്തു കാവല്‍ നില്‍ക്കുകയായിരുന്നു. പൊലീസ് എത്തുന്നതിനു മുമ്പ് മോഷ്ടാക്കള്‍ ഇരുചക്രവാഹനങ്ങളില്‍ രക്ഷപെട്ടു. സ്ഥാപനത്തില്‍ 3,489 പവന്‍ സ്വര്‍ണം ഉണ്ടായിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം