സഹകരണ വിജിലന്‍സ് സംവിധാനം നിര്‍ത്തലാക്കാന്‍ നീക്കം

September 24, 2011 കേരളം

തൃശൂര്‍: സഹകരണ സ്ഥാപന ങ്ങളിലെ അഴിമതിയില്ലാതാക്കാന്‍ കൊണ്ടുവന്ന സഹകരണ വിജിലന്‍സ് സംവിധാനം നിര്‍ത്തലാക്കാന്‍ സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് 2008 മാര്‍ച്ചിലാണു ജി. സുധാകരന്‍ മന്ത്രിയായിരിക്കെ സഹകരണ വിജിലന്‍സ് സംവിധാനം കൊണ്ടുവന്നത്.

അഴിമതിയുടെ കേന്ദ്രങ്ങളായി മാറിയിരുന്ന സഹകരണ സ്ഥാപനങ്ങളെ രക്ഷപ്പെടുത്താന്‍ പോലീസ് വിഭാഗത്തെക്കൂടി ഉള്‍പ്പെടുത്തിയാണു സഹകരണ വിജിലന്‍സ് സംവിധാനം രൂപീകരിച്ചത്. ഈ സംവിധാനം നിലവില്‍വന്നു മൂന്നുവര്‍ഷത്തിനുള്ളില്‍ സഹകരണ സ്ഥാപനങ്ങളിലെ അഴിമതി സംബന്ധിച്ച് 216 കേസുകളാണു സഹകരണ വിജിലന്‍സ് അന്വേഷിച്ചത്. അതില്‍ 105 കേസുകളില്‍ ഇതിനകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. അഞ്ചു കേസുകളില്‍ ക്രിമിനല്‍ നടപടികള്‍ക്കായി റിപ്പോര്‍ട്ട് നല്കുകയും ചെയ്തു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം