പാമൊലിന്‍ കേസില്‍ ജഡ്ജിയെ വിമര്‍ശിച്ചതു ശരിയായില്ലെന്നു മുല്ലപ്പള്ളി

September 25, 2011 കേരളം

കോഴിക്കോട്: പാമൊലിന്‍ കേസില്‍ വിജിലന്‍സ് ജഡ്ജിയെ പരസ്യമായി വിമര്‍ശിച്ചതു ശരിയായില്ലെന്നു കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. പാമൊലിന്‍ കേസില്‍ നിന്നു വിജിലന്‍സ് ജഡ്ജി പിന്മാറിയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്.

ന്യായാധിപന്‍മാര്‍  വിവാദങ്ങളില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു. ജൂഡീഷ്യറിയെ ബഹുമാനിക്കുന്ന പാര്‍ട്ടിയാണു കോണ്‍ഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം