ബോംബ് ഭീഷണി: ഡല്‍ഹിയിലേക്കുള്ള വിമാനം കാഠ്മണ്ഡുവില്‍ നിലത്തിറക്കി

September 25, 2011 ദേശീയം

കാഠ്മണ്ഡു: ബോംബ് ഭീഷണിയെ തുടര്‍ന്ന് കാഠ്മണ്ഡുവില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള സ്‌പൈസ് ജറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി. ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വിമാനം ഇറക്കിയത്. വിമാനത്തില്‍ ബോംബ് വച്ചിട്ടുണ്‌ടെന്ന് ഒരു യാത്രക്കാരന്‍ പൈലറ്റിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്ക് വിവരം അറിയിച്ചു. വിമാനത്തില്‍ പരിശോധന തുടരുകയാണ്. സ്‌പൈസ് ജറ്റിന്റെ എസ്.ജി-42 വിമാനത്തിലായിരുന്നു സംഭവം. പ്രാദേശിക സമയം രാവിലെ 10.40 നായിരുന്നു വിമാനം പറന്നുയര്‍ന്നത്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം