എസ്.ബി.ടി. ഹിന്ദി സാഹിത്യ പുരസ്‌കാരങ്ങള്‍

September 25, 2011 കേരളം

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്.ബി.ടി. ഹിന്ദി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മൗലിക സാഹിത്യത്തിന് (കവിത) ഡോ.മനു (ഹിന്ദി വിഭാഗം ശ്രീശങ്കരാചാര്യ സര്‍വകലാശാല തലശേരി)വിനും ഗവേഷണ ഗ്രന്ഥത്തിനു ഡോ.കെ.മണികണ്ഠന്‍നായര്‍ (ഹിന്ദി വിഭാഗാധ്യാക്ഷന്‍ മഹാത്മാഗാന്ധി കോളജ് തിരുവനന്തപുരം)ക്കും ല ഭിച്ചു. കേരള ഹിന്ദി സാഹിത്യ അക്കാദമി പുരസ്‌കാരം ഡോ.പി.ആര്‍. ഹരീന്ദ്രശര്‍മ (ഹിന്ദി വിഭാഗം ദൂരദര്‍ശന്‍ കേന്ദ്ര)യ്ക്കാണ്. അടുത്തുതന്നെ നടക്കാനിരിക്കുന്ന അക്കാദമിയുടെ വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് പുരസ്‌കാര ങ്ങള്‍ നല്കും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം