ശക്തിത്രയ തത്ത്വസമീക്ഷാ സത്രവും സഹസ്രകലശവും

September 25, 2011 ക്ഷേത്രവിശേഷങ്ങള്‍

കറുകച്ചാല്‍: നെത്തല്ലൂര്‍ ദേവീക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചു നാളെ മുതല്‍ ഒക്ടോബര്‍ ആറുവരെ ശക്തിത്രയ തത്ത്വസമീക്ഷാ സത്രം നടക്കും. ഭാഗവതോത്തംസം ശിവാഗമ ചൂഡാമണി അഡ്വ. വടക്കന്‍പറവൂര്‍ രാമനാഥന്‍ യജ്ഞാചാര്യനും അതൂര്‍ അപ്പുജി, ചെങ്ങന്നൂര്‍ മോഹനവാര്യര്‍ എന്നിവര്‍ യജ്ഞപൗരാണികരുമായാണു സത്രം നടക്കുക. ഒക്ടോബര്‍ അഞ്ചിനു ക്ഷേത്രം തന്ത്രി പറമ്പൂര്‍ നീലകണ്ഠന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ സഹസ്രകലശം നടക്കും.

26-ന് വൈകുന്നേരം അഞ്ചിനു സത്രവേദിയില്‍ പ്രതിഷ്ഠിക്കാനുള്ള രഥഘോഷയാത്ര ചമ്പക്കര ദേവീക്ഷേത്രത്തില്‍നിന്നും ആരംഭിച്ച് 6.45-ന് ക്ഷേത്രസന്നിധിയില്‍ എത്തിച്ചേരുന്നതോടെ സത്രചടങ്ങുകള്‍ ആരംഭിക്കും. രാത്രി ഏഴിന് ശബരിമല മുഖ്യതന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠര് മഹേശ്വരര് സത്രവേദിയില്‍ ഭദ്രദീപ പ്രകാശനം നടത്തും.ആന്റോ ആന്റണി എംപി സത്രം ഉദ്ഘാടനം ചെയ്യും. ഡോ. എന്‍. ജയരാജ് എംഎല്‍എ അധ്യക്ഷതവഹിക്കും. നവരാത്രി ഹിന്ദുമത പ്രഭാഷണ പരമ്പരയുടെ ഉദ്ഘാടനം രാഹുല്‍ ഈശ്വര്‍ നിര്‍വഹിക്കും.

കൂടുതല്‍ വാര്‍ത്തകള്‍ - ക്ഷേത്രവിശേഷങ്ങള്‍