ശിവഗിരി നവരാത്രി സംഗീതോത്സവം 27ന് തുടങ്ങും

September 25, 2011 കേരളം

തിരുവനന്തപുരം: ശിവഗിരി സംഗീതോത്സവം 27 മുതല്‍ ഒക്ടോബര്‍ ആറുവരെ നടക്കും. ശ്രീനാരായണ സന്ദേശ പ്രചാരണര്‍ഥം യുഗപുരുഷന്‍ എന്ന ചലച്ചിത്രത്തിന്റെ ശില്‍പികളായ എ.വി.അനൂപ്, ആര്‍.സുകുമാരന്‍, ശ്രനാരായണഗുരുവായി അഭിനയിച്ച തലൈവാസല്‍ വിജയ്, ഒ.എന്‍.വി. കുറുപ്പ് , നടന്മാരായ തിലകന്‍, സലിംകുമാര്‍, സംഗീത സംവിധായകന്‍ എം.കെ.അര്‍ജുനന്‍, കലാരത്‌നം വിജയന്‍ മാസ്റ്റര്‍ എന്നിവരെയും വിവിധ സമ്മേളനത്തില്‍ ശ്രീരാദാംബിക പുരസ്‌കാരം ആദരിക്കും.

27 ന് രാവിലെ എട്ടിന് ശിവഗിരി മഠത്തിലെ സ്വാമി സുധാനന്ദ ശ്രീശാരദാ സഹസ്രനാമാര്‍ച്ചന ഉദ്ഘാടനം ചെയ്യുന്നതോടെ നവരാത്രി പരിപാടികള്‍ക്ക് തുടക്കം കുറിക്കം. വൈകുന്നേരം നാലന് മന്ത്രി വി.എസ്.ശിവകുമാര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം