വൈദ്യുതി നിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യത

September 25, 2011 കേരളം

തിരുവനന്തപുരം: അടുത്തമാസം ഒന്നു മുതല്‍ യൂണിറ്റിന് 25 പൈസ നിരക്കില്‍ സര്‍ചാര്‍ജ് ഏര്‍പ്പെടുത്തും. ഇതു സംബന്ധിച്ച ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ സര്‍ചാര്‍ജ് സര്‍ക്കാര്‍ നല്‍കും. 120 യൂണിറ്റിനു മീതെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സര്‍ചാര്‍ജ് ഏര്‍പ്പെടുത്തണമെന്ന വൈദ്യുതി വകുപ്പിന്റെ ശുപാര്‍ശ ധനവകുപ്പ് അംഗീകരിക്കുകയായിരുന്നു.എല്ലാത്തരം ഉപഭോക്താക്കളില്‍ നിന്നും സര്‍ചാര്‍ജ് പിരിക്കാനായിരുന്നു റെഗുലേറ്ററി കമ്മിഷന്റെ ഉത്തരവ്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം