ജഡ്ജിയുടെ പിന്മാറ്റം: അന്തിമതീരുമാനമെടുക്കുന്നത് ഹൈക്കോടതി

September 26, 2011 കേരളം

തിരുവനന്തപുരം: പാമോയില്‍ കേസില്‍നിന്നും പിന്മാറാനുള്ള വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫയുടെ തീരുമാനത്തിന്മേല്‍ അന്തിമതീരുമാനമെടുക്കുന്നത് ഹൈക്കോടതി. കേസ് മാറ്റിയാലും പാമോയില്‍ കേസ് സംബന്ധിച്ച് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഇതുവരെ പൂര്‍ത്തീകരിച്ച നടപടിക്രമങ്ങള്‍ അതേപടി നിലനില്‍ക്കും. അതിന്റെ തുടര്‍ച്ചയായിട്ടായിരിക്കും കേസിലെ തുടര്‍ന്നുള്ള നടപടിക്രമങ്ങള്‍. സാധാരണഗതിയില്‍ വിജിലന്‍സ് കോടതി ജഡ്ജിയുടെ തീരുമാനം ഹൈക്കോടതി അംഗീകരിക്കും. എന്നാല്‍ പിന്മാറിയ ജഡ്ജിയോടുതന്നെ കേസ് കേള്‍ക്കാന്‍ നിര്‍ദ്ദേശിക്കാനും ഹൈക്കോടതിക്ക് കഴിയും.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം