സ്‌കൂള്‍ വാന്‍ തോട്ടിലേക്ക് മറിഞ്ഞു; മൂന്നു കുട്ടികള്‍ മരിച്ചു

September 26, 2011 കേരളം

രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

തിരുവനന്തപുരം: കഠിനംകുളം ചാന്നാങ്കര പാലത്തില്‍ നിന്നാണ് സ്‌കൂള്‍ ബസ് തോട്ടിലേക്ക് മറിഞ്ഞു. കഴക്കൂട്ടം പുതുക്കുറിച്ചി സെന്റ് ആന്‍ഡ്രൂസ്‌ ജ്യോതിനിലയം സ്‌കൂള്‍ ബസാണെന്നാണ് വിവരം. മുപ്പതോളം കുട്ടികള്‍ ബസിലുണ്ടായിരുന്നു. മൂന്നു കുട്ടികള്‍ മരിച്ചു. അശ്വിന്‍, ആരോമല്‍ എസ്.നായര്‍ (4-ാം ക്ലാസ് വിദ്യാര്‍ത്ഥി), കനിക സന്തോഷ് എന്നിവരാണ് മരിച്ചത്. പോലീസിന്റെയും അഗ്നിശമനസേനയുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. മൂന്നുകുട്ടികളെ കാണാതായിട്ടുള്ളതിനാല്‍ നാവികസേനയുടെ സഹായം തേടിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം