ഭീകരവാദം ചെറുക്കുന്നതില്‍ ഒത്തൊരുമിച്ചു നീങ്ങണമെന്നു യുഎസിനോട് ഇന്ത്യ

September 27, 2011 രാഷ്ട്രാന്തരീയം

ന്യൂയോര്‍ക്ക്: ഭീകരവാദം ചെറുക്കുന്നതില്‍ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങള്‍ അതിനെതിരായ നിലപാടുകളില്‍ ഒത്തൊരുമിച്ചുള്ള നീക്കമാണ് നടത്തേണ്ടതെന്ന് യുഎസിനോട് ഇന്ത്യ. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ഹിലറി ക്ലിന്റനുമായി വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണ നടത്തിയ 40 മിനിറ്റ് നീണ്ട ഉഭയകക്ഷി ചര്‍ച്ചകള്‍ക്കിടെയാണ് ഭീകരവാദത്തിനെതിരായ നടപടികള്‍ സംബന്ധിച്ച് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഭീകരവാദത്തിനെതിരായ നിലപാട് സ്വീകരിക്കുന്ന രാജ്യങ്ങള്‍ ഒത്തൊരുമിച്ചാണ് പ്രവര്‍ത്തിക്കേണ്ടതെന്ന ഇന്ത്യന്‍ നിലപാടിനോട് ചര്‍ച്ചയില്‍ ഹിലറി യോജിച്ചതായും കൃഷ്ണ വ്യക്തമാക്കി.

കാബൂളിലെ അമേരിക്കന്‍ സ്ഥാനപതി കാര്യാലയം ലക്ഷ്യമിട്ട് നടന്ന ചാവേര്‍ ആക്രമണവും ന്യുഡല്‍ഹിയിലെ ഹൈക്കോടതിയിലുണ്ടായ ബോംബാക്രമണവും ചര്‍ച്ചയില്‍ വിഷയമായതായി കൃഷ്ണ വെളിപ്പെടുത്തി.

കൂടുതല്‍ വാര്‍ത്തകള്‍ - രാഷ്ട്രാന്തരീയം