ആര്‍. ബാലകൃഷ്ണ പിള്ളയുടെ വീട്ടില്‍ മോഷണശ്രമം

September 27, 2011 കേരളം

കൊല്ലം: മുന്‍മന്ത്രി ആര്‍. ബാലകൃഷ്ണ പിള്ളയുടെ വീട്ടില്‍ മോഷണത്തിന് ശ്രമിച്ച കള്ളനെ പിടികൂടി. പൊലീസ് എത്തിയപ്പോള്‍ കാറിന് അടിയില്‍ ഒളിച്ച കള്ളനെ കയ്യോടെ പിടികൂടുകയായിരുന്നു. 10 വര്‍ഷം മുന്‍പ് ഇവിടെ നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിട്ടുണ്ട്, ബാലകൃഷ്ണ പിള്ളയുടെ വാളകത്തെ വീട്ടില്‍ നേരത്തെ മൂന്നു തവണ മോഷണ ശ്രമം ഉണ്ടായിട്ടുണ്ട്.

എഴുകോണ്‍ സ്വദേശി രാജേഷ് ആണ് പിടിയിലായത്. വീടിന്റെ മുന്‍വശത്തെ രണ്ടു വാതില്‍ പൊളിച്ചാണ് മോഷ്്ടാവ് അകത്തു കടന്നത്. ശബ്ദം കേട്ട് സമീപത്തെ സ്ഥാപനത്തിലെ സെക്യുരിറ്റി ജീവനക്കാരന്‍ പൊലീസില്‍ വിവരം അറിയിച്ചു. പട്രോള്‍ സംഘവും പിന്നാലെ സ്‌റ്റേഷനില്‍ നിന്നു കുടുതല്‍ പൊലീസും എത്തിയാണ് കള്ളനെ പിടിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം