പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് സ്‌റ്റേ

September 27, 2011 കേരളം

കൊച്ചി: പാമൊലിന്‍ കേസില്‍ തുടരന്വേഷണം ഹൈക്കോടതി ഒരു മാസത്തേക്കു സ്‌റ്റേ ചെയ്തു. വിശദമായ വാദം അടുത്ത മാസം 17നു നടക്കും. പാമൊലിന്‍ കേസില്‍ വിജിലന്‍സ് കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. ഇതു സംബന്ധിച്ച് അഞ്ചാം പ്രതി ജിജി തോംസണ്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ജസ്റ്റിസ് കെ.ടി. ശങ്കരന്‍ ഫയലില്‍ സ്വീകരിച്ചു.  ഇപ്പോള്‍ കേന്ദ്ര സര്‍വീസിലുള്ള ഐഎഎസ് ഉദ്യോഗസ്ഥനാണ് ജിജി തോംസണ്‍.

ഒരു അന്വേഷണ ഏജന്‍സി നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് മറികടന്ന് വിജിലന്‍സ് കോടതി ജഡ്ജി പി.കെ. ഹനീഫ സ്വമേധയാ തുടരന്വേഷണത്തിന് ഉത്തരവിട്ടതിനെതിരെയാണ് ജിജി തോംസണ്‍ ഹൈക്കോടതിയെ സമീപിച്ചത്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം