മരുന്നു കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നു: മുഖ്യമന്ത്രി

September 28, 2011 കേരളം

തിരുവനന്തപുരം: മരുന്നു കമ്പനികള്‍ ജനങ്ങളെ കൊള്ളയടിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . മരുന്നു കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. മരുന്നു വിതരണത്തില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ പങ്കാളിത്തം വര്‍ധിപ്പിക്കും. മരുന്ന് ഉത്പാദകരുമായി ഉടന്‍ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

എലിപ്പനിക്കും ഡങ്കിപ്പനിക്കും ഉളള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു
മരുന്നുകളുടെ വില നിയന്ത്രിക്കുമെന്നും അതിനുള്ള നടപടികള്‍ എടുത്തതായും മന്ത്രി അറിയിച്ചു. വില നിയന്ത്രിക്കുന്നതിനായി മരുന്നു കമ്പനികളുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുമെന്നും ആരോഗ്യമന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ അറിയിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം