പി. ചിദംബരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

September 28, 2011 ദേശീയം

ന്യൂഡല്‍ഹി: ടു ജി ഇടപാടില്‍ തന്റെ പങ്കിനെച്ചൊല്ലിയുള്ള വിവാദത്തിനിടെ ആഭ്യന്തരമന്ത്രി പി. ചിദംബരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. വിവാദത്തിന് ശേഷം ഇത് ആദ്യമായാണ് ചിദംബരം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നത്. സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച.

വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. നേരത്തെ സോണിയാഗാന്ധിയെ സന്ദര്‍ശിച്ച ചിദംബരം വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ രാജിസന്നദ്ധത പ്രകടിപ്പിച്ചതായി വാര്‍ത്തയുണ്ടായിരുന്നു. ടു ജി ഇടപാട് അന്നത്തെ ധനമന്ത്രിയായിരുന്ന ചിദംബരത്തിന്റെ അറിവോടെയായിരുന്നെന്ന ധനമന്ത്രാലയത്തിന്റെ കത്താണ് വിവാദമായത്. ചിദംബരത്തിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം ശക്തമായി രംഗത്തെത്തിയിട്ടുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം