പാമൊലിന്‍ കേസ്: പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

September 29, 2011 കേരളം

തിരുവനന്തപുരം: പാമൊലിന്‍ കേസില്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ സ്വീകരിച്ച നിലപാട് ശരിയല്ലെന്ന് ആരോപിച്ചു പ്രതിപക്ഷം അടിയന്തര പ്രമേയത്തിനു നോട്ടീസ് നല്‍കി. വി.എസ്. സുനില്‍ കുമാര്‍ എംഎല്‍എ ആണു നോട്ടീസ് നല്‍കിയത്. കേസിലെ ആറാം പ്രതി ജിജി തോംസണ്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പ്രതികള്‍ക്ക് അനുകൂലമായാണു വാദിച്ചതെന്ന് സുനില്‍കുമാര്‍ ആരോപിച്ചു. സര്‍ക്കാരിനു വേണ്ടി വാദിച്ചത് ഐഎന്‍ടിയുസി നേതാവിന്റെ മകനാണെന്നും സുനില്‍കുമാര്‍ പറഞ്ഞു.ക്രിമിനല്‍ കേസിലെ പ്രതിയുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് അഭിഭാഷകന്‍ വാദിച്ചത്.

അങ്ങിനെയിരിക്കെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയം സഭയില്‍ ചര്‍ച്ചയ്‌ക്കെടുക്കരുതെന്നു നിയമമന്ത്രി കെ.എം.മാണി ആവശ്യപ്പെട്ടു. അതു കോടതിയലക്ഷ്യമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ കേസിന്റെ വിശദാംശങ്ങളിലേക്കു കടക്കുന്നില്ലെന്നും സര്‍ക്കാരിന്റെ നിലപാട് മാത്രമാണു ചര്‍ച്ച ചെയ്യേണ്ടതെന്നും പ്രതിപക്ഷം പറഞ്ഞു.  വിഷയം ചര്‍ച്ച ചെയ്യുന്നതില്‍ അടിസ്ഥാനമില്ലെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. തുടര്‍ന്നു പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം