തൊഴിലുറപ്പു പദ്ധതി: കുടുംബശ്രീയെ ഒഴിവാക്കില്ല

September 29, 2011 കേരളം

തിരുവനന്തപുരം: ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ ചുമതലയില്‍ നിന്ന് കുടുംബശ്രീയെ ഒഴിവാക്കാന്‍ നീക്കം നടക്കുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെ ന്നു ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് അറിയിച്ചു. മുന്‍ധനമന്ത്രി ഡോ. തോമസ് ഐസക് ഉന്നയിച്ച ആരോപണം തെറ്റിദ്ധാരണാജനകമാണെന്ന് അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പു പദ്ധതി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു നടപ്പിലാക്കിയ അതേ രീതിയില്‍ തന്നെ നടപ്പിലാക്കും. മുന്‍സര്‍ക്കാരിന്റെ കാലത്ത് കുടുംബശ്രീക്ക് എന്തിലെല്ലാം പങ്കാളിത്തമുണ്ടായിരുന്നോ അതെല്ലാം തുടരും. കുടുംബശ്രീ യുടെ പങ്കാളിത്തം കുറച്ചുകൂടി വിപുലമാക്കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കുടുംബശ്രീയുടെ തെരഞ്ഞെടുപ്പ് മുന്‍കൂട്ടി കണ്ടുകൊണ്ടാണ് തോമസ് ഐസക് ഇത്തരമൊരു അടവുമായി രംഗത്തുവന്നിരിക്കുന്നതെന്നു മന്ത്രി ആരോപിച്ചു.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം