അഗ്നി രണ്ട് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

September 30, 2011 ദേശീയം

ബാലസോര്‍ (ഒറീസ): അണ്വായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ അഗ്നി രണ്ട് ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. 2000 കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മിസൈല്‍.
അഡ്വാന്‍സ്ഡ് സിസ്റ്റം ലബോറട്ടറി, ഡി.ആര്‍.ഡി.ഒ എന്നിവയാണ് മിസൈല്‍ വികസിപ്പിച്ചത്. ആഗസ്ത് 29 ന് നടത്താനിരുന്ന അഗ്നി രണ്ടിന്റെ പരീക്ഷണ വിക്ഷേപണം സാങ്കേതിക കാരണങ്ങളാല്‍ മാറ്റിവച്ചിരുന്നു.

കൂടുതല്‍ വാര്‍ത്തകള്‍ - ദേശീയം