ആക്രമണത്തിനിരയായ അധ്യാപകന്റെ മൊഴി ഇന്നെടുക്കും

October 1, 2011 കേരളം

കൊല്ലം: വാളകത്ത് ആക്രമണത്തിനിരയായ ആര്‍വിഎച്ച്എസ് അധ്യാപകന്‍ ആര്‍.കൃഷ്ണകുമാറിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി സൂചന. കൃഷ്ണകുമാറിന്റെ മൊഴി ഇന്നെടുത്തേക്കും. അന്വേഷണ പുരോഗതി വിലയിരുത്താന്‍ ഐജി പത്മകുമാര്‍ ഇന്നു കൊട്ടാരക്കരയില്‍ എത്തും. പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം എസ്പി ഓഫിസില്‍ കൊട്ടാരക്കരയില്‍ ചേരും.

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന കൃഷ്ണകുമാറിന്റെ മൊഴി ഇന്നലെയും രേഖപ്പെടുത്താനായിരുന്നില്ല. ഇതിനായി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് എ.എം. അഷറഫ് എത്തിയെങ്കിലും അധ്യാപകന്‍ അബോധാവസ്ഥയിലായിരുന്നു. അതേസമയം കേസില്‍ ചില നിര്‍ണായക തെളിവുകള്‍ ലഭിച്ചതായാണു സൂചനയുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ - കേരളം